കൊച്ചി: എറണാകുളം അദ്വൈത പ്രചാർസഭയുടെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമിയുടെ ജയന്തി 12ന് ബി.ടി.എച്ച് ഹാളിൽ ആഘോഷിക്കും. വൈകിട്ട് നാലിന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. സഭാ പ്രസിഡന്റ് ഡി. ബാബുരാജ് അദ്ധ്യക്ഷനാകും. ഡോ. എസ്. രാജീവ് മുഖ്യപ്രഭാഷണം നടത്തും. സനാതനധർമ്മ പ്രചാരകരേയും പ്രകൃതി ഉപാസകരേയും ആദരിക്കും. ജസ്റ്റിസ് ആർ. ഭാസ്‌കരൻ, ഡോ.സി.എം. ജോയി, സീനിയർ അഭിഭാഷക വി.പി. സീമന്തിനി, ശ്രീമൻ നാരായണൻ, എം.കെ. കുഞ്ഞോൽ തുടങ്ങിയവർ സംസാരിക്കും.