കൊച്ചി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇടപ്പള്ളി മഹിളാസമാജം ഹാളിൽ നടന്ന ഓണാഘോഷ പരിപാടികൾ ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. വേണു ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റ് ഒ.എ. ഖാദർ അദ്ധ്യക്ഷനായി. കൊച്ചി നോർത്ത് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഡി.ജി. സുരേഷ് ഓണസന്ദേശം നൽകി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോസഫ് പോളക്കുഴി, യൂണിറ്റ് സെക്രട്ടറി ആർ. മഞ്ജുള, ട്രഷറർ കെ. സുശീല, കെ.വി. അശോകൻ, സി.കെ. ബാലകൃഷ്ണൻ, പി.കെ സുധൻ, എം.എസ്. സുനന്ദ, ഋഷികേശൻ. തമ്പി എന്നിവർ സംസാരിച്ചു.