അങ്കമാലി: ഫിസാറ്റ് ജീവനക്കാരനും എഴുത്തുകാരനുമായ നോബി തോമസ് രചിച്ച ധൈര്യത്തോടെയുള്ള സ്‌നേഹം എന്ന പുസ്തകത്തിന്റെ പ്രകാശനംഇന്ന് വൈകിട്ട് 5.30ന് മൂക്കന്നൂർ മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ നടക്കും. വെള്ളിവെളിച്ചം പ്രതിവാരസംവാദത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള ചടങ്ങ് റോജി എം. ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ് അദ്ധ്യക്ഷത വഹിക്കും. ഫിസാറ്റ് ചെയർമാൻ പി. ആർ. ഷിമിത്ത് പുസ്തക പ്രകാശനം നടത്തും