
പറവൂർ: പട്ടികജാതി വിഭാഗക്കാർക്ക് വ്യവസായ പാർക്ക് തുടങ്ങാനായി ഭൂമി വാങ്ങിയതിൽ നടന്ന അഴിമതിയിൽ നഗരസഭയ്ക്ക് നഷ്ടമായ തുക ഈടാക്കുക, ഭൂമി ഇടപാടിൽ അഴിമതി നടത്തിയവരെ അറസ്റ്റു ചെയ്യുക, പ്രൊസിക്യൂഷൻ നടപടി വേഗത്തിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി.പി.എം പറവൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസ് മാർച്ച് നടത്തി. ഏരിയാ സെക്രട്ടറി ടി.വി. നിധിൻ ഉദ്ഘാടനം ചെയ്തു. എം. ആർ റീന അദ്ധ്യക്ഷയായി. കെ.ജെ. ഷൈൻ, എൻ.എസ്. അനിൽകുമാർ, സി.പി. ജയൻ, പി.പി. അജയകുമാർ, എം.കെ .ബാനർജി, ജ്യോതി ദിനേശൻ എന്നിവർ സംസാരിച്ചു.