block

കോലഞ്ചേരി: വടവുകോട് ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഭിന്നശേഷി കലോത്സവം പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനു അച്ചു അദ്ധ്യക്ഷയായി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് കുമ്മണ്ണൂർ, പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ രാജമ്മ രാജൻ, ടി.ആർ. വിശ്വപ്പൻ, ജൂബിൾ ജോർജ്, അംഗങ്ങളായ ഷൈജ റെജി, ഓമന നന്ദകുമാർ, ബേബി വർഗീസ്, ശ്രീജ അശോകൻ ബി.ഡി.ഒ സന്ധ്യ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജിലുഷ എന്നിവർ സംസാരിച്ചു. മികച്ച ഭിന്നശേഷി കർഷകനായ അയ്യപ്പൻ അഞ്ചുമലിനെ ആദരിച്ചു.