udf

അങ്കമാലി: ജാതി കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മൂക്കന്നൂർ കൃഷിഭവന് മുമ്പിൽ ധർണ നടത്തി. യു. ഡി. എഫ്. നിയോജക മണ്ഡലം കൺവീനർ ടി. എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ജാതി കർഷക സംരക്ഷണസമിതി കൺവീനർ എം. പി. ദേവസി അദ്ധ്യക്ഷത വഹിച്ചു. അതിവർഷം മൂലം ജാതികൃഷിക്കുണ്ടായ നാശത്തിന് നഷ്ടപരിഹാരം നൽകുക, തോട്ടങ്ങളിലെ മണ്ണും ഇലയും പരിശോധിച്ച് കൃഷിനാശത്തിന്റെ കാരണം കണ്ടെത്തി പ്രതിരോധ നടപടികൾ സ്വീകരിക്കുക, മണ്ണും ചെടികളും സമ്പുഷ്ഠമാക്കുന്നതിനുള്ള ജൈവ വളങ്ങൾ കൃഷിഭവൻ വഴി സൗജന്യമായി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കെ. ടി. ബെന്നി, ടി. ഒ. മത്തായി, തോമസ് മൂഞ്ഞേലി, നൈജോ പുളിയ്ക്കൽ, ജോബി പോൾ, ചാക്കപ്പൻ മുണ്ടാടൻ എന്നിവർ പ്രസംഗിച്ചു. കർഷകർ ഒപ്പിട്ട് ഭീമഹർജ്ജി സമരക്കാർ കൃഷി ഓഫീസർക്ക് നൽകി.