കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ മഞ്ചനാട് റൂറൽ പമ്പ് ഹൗസിന്റെ ടാങ്ക് സ്ഥിതി ചെയ്യുന്ന നെടുമലയിൽ ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പൈപ്പുകൾ സ്ഥാപിക്കുന്നതിനാൽ ഇന്ന് മുതൽ 22 വരെ മഞ്ചനാട് പമ്പ് ഹൗസിൽ നിന്നുള്ള കുടിവെള്ള വിതരണം 11,13,14 വാർഡുകളിൽ പൂർണമായും 7,10, 12, 15, 19 വാർഡുകളിൽ ഭാഗികമായും തടസപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.