അങ്കമാലി:ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ചമ്പന്നൂർ ഹരിശ്ചന്ദ്ര ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ പതാക ദിനം ആചരിച്ചു. ഹരിശ്ചന്ദ്ര ബാലഗോകുലം രക്ഷാധികാരി അനാമിക ഹരിദാസ് പതാക ഉയർത്തി. അഭിഷേക് സുനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അരുണിമ രാമകൃഷ്ണൻ, സിജീഷ സന്തോഷ്, കൃഷ്ണേന്ദു രാജേഷ് എന്നിവർ പ്രസംഗിച്ചു.