cpm

അങ്കമാലി:മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിൽ ആരംഭിച്ച കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്റർ കനിവ് ജില്ലാ ചെയർമാൻ എസ്.സതീഷ് ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി എം.പി. തരിയൻ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി എം.പി. സേതുമാധവൻ, സി.പി.എം ഏരിയാ കമ്മിറ്റി അംഗം അഡ്വ.ബിബിൻ വർഗീസ്,ലോക്കൽ സെക്രട്ടറി ഐ.പി ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു, രാജു അമ്പാട്ട്, ഡോ.കെ.ജി.അജീഷ് ,അഡ്വ. എ.വി സൈമൺ, രാജീവ് ഏറ്റിക്കര എന്നിവർ സംസാരിച്ചു.