
പറവൂർ: പൊലീസ് സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കും കസ്റ്റഡി മർദ്ദനങ്ങൾക്കുമെതിരെ പറവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പറവൂർ പൊലീസ് സ്റ്രേഷൻ ധർണ നടത്തി. മുൻ എം.പി. കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡെന്നി തോമസ് അദ്ധ്യക്ഷനായി. നേതാക്കളായ എം.എസ്. റെജി, എം.ജെ. രാജു, രമേഷ് ഡി. കുറുപ്പ്, കെ.ആർ. പ്രതാപൻ, പ്രദീപ് തോപ്പിൽ, സീന സജീവ്, സജി നമ്പിയത്ത്. ജഹാംഗീർ തോപ്പിൽ, സോമൻ മാധവൻ, ജോസ് മാളിയേക്കൽ തുടങ്ങിയവർ സംസാരിച്ചു.
വരാപ്പുഴ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വരാപ്പുഴ പൊലീസ് സ്റ്റേഷൻ ധർണ കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്ദുൾമുത്തലിബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിജു ചുള്ളിക്കാട്ട് അദ്ധ്യക്ഷനായി. നേതാക്കളായ കൊച്ചുത്രേസ്യാ ജോയി, രാജേഷ് ചീയേടത്ത്, കൊച്ചുറാണി ജോസഫ്, സാജൻ ചക്യത്ത്, ടി.പി. പോളി തുടങ്ങിയവർ സംസാരിച്ചു.