
മൂവാറ്റുപുഴ: റിട്ട. സിവിൽ സർജൻ മൂവാറ്റുപുഴ കീഴേത്തുമറ്റത്തിൽ ഫാദർ.ഡോ. ജോർജ്ജ് വർഗീസ് (83) നിര്യാതനായി. ഇന്ന് രാവിലെ 10ന് മുവാറ്റുപുഴയിലെ ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം 12.30ന് കാണിനാട് കുറ്റ സെന്റ് ജോർജ്ജ് യാക്കോബായ പള്ളിയിൽ പൊതുദർശനവും 4ന് സംസ്കാരവും നടക്കും. കടയിരുപ്പ്, മൂവാറ്റുപുഴ, വാരപ്പെട്ടി ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വൈദികനായി മുള്ളരിങ്ങാട് സെന്റ് മേരീസ്, ചെമ്പൻ കുഴി സെന്റ് ജോൺസ്, കറുകടം സെന്റ് ഗ്രീഗോറിയോസ്, മൂവാറ്റുപുഴ താബോർ സെന്റ് പോൾസ് തുടങ്ങിയ പള്ളികളിലും സേവനമനുഷ്ഠിച്ചു. ഭാര്യ: ഡോ. ഡെയ്‌സി മർക്കോസ് (റിട്ട. സിവിൽ സർജൻ) പഴന്തോട്ടം ചളയ്ക്കാട്ടുകുടിയിൽ കുടുംബാംഗമാണ്. മക്കൾ: ജിയോ, ജിന്റോ (യു.എസ്.എ), ഡോ. ദിയ ജോർജ്ജ് (മെഡിക്കൽ ഓഫീസർ, ഗവ.ആയുർവേദ ഹോസ്പിറ്റൽ, പാല). മരുമക്കൾ: ജിനു ജേക്കബ് (യു.എസ്.എ), ബിനു മാത്യു.