snims-chalakka-

പറവൂർ: ലോക ആത്മഹത്യ പ്രതിരോധദിനത്തോടനുബന്ധിച്ച് ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ മാനസികാരോഗ്യ വിഭാഗം, ശ്രീനാരായണ കോളേജ് ഒഫ് നഴ്സിംഗ്, ഇന്ത്യൻ സൈക്കിയാട്രിക്സ് സൊസൈറ്റി കേരള ബ്രാഞ്ച്, എറണാകുളം സൈക്കിയാട്രിക് സൊസൈറ്രി എന്നിവയുടെ നേതൃത്വത്തിൽ അവബോധന ക്ളാസ് നടത്തി. എക്സിക്യുട്ടീവ് ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ ഡോ. അജിത് നീലകണ്ഠൻ ഉദ്‌ഘാടനം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് വിൻസന്റ് അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ ഡോ. ജോസഫ് ഫ്രാൻസിസ്, മാനസികാരോഗ്യം വിഭാഗം പ്രൊഫ. ഡോ. അശോക് ആന്റണി, നഴ്സിംഗ് സൂപ്രണ്ട് ലെഫ്റ്റന്റ് കേണൽ അമിത നെയ്സ്, മാനസികാരോഗ്യ വിഭാഗം അസി. പ്രൊഫ. ഡോ. അലീന ജോൺസൻ തുടങ്ങിയവർ സംസാരിച്ചു.

ഔട്ട് റീച്ഛ് ആൻഡ് ഡെവലപ്‌മെന്റ് അസിസ്റ്റന്റ് മാനേജർ ബിനോജ് മോഹൻ, ഡോ. അലീന ജോൺസൻ, ആത്മഹത്യ പ്രതിരോധ പ്രവർത്തകരായ വി.പി. ബിജു, പ്രവീണ ബിജു, ജി. ജഗൽ എന്നിവരെ ആദരിച്ചു. ആത്മഹത്യാ പ്രതിരോധ ഹെല്പ് ലൈൻ നമ്പർ പ്രകാശനം ഡോ. അജിത് നീലകണ്ഠൻ നിർവഹിച്ചു. ഡോ. ശീതൾ, ഡോ. അരുന്ധതി, ഡോ. ഗോപിക, ഡോ. സീന എന്നിവർ ആത്മഹത്യ പ്രതിരോധ അവബോധന ക്ളാസെടുത്തു.