cctv
കളമശേരി നഗരസഭ ഓഫീസിലെ കൺട്രോൾ റൂം പ്രവർത്തന രഹിതമായ നിലയിൽ

കളമശേരി: കളമശേരി നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച സി.സി ടിവി ക്യാമറകൾ കണ്ണടച്ചു. പൊതുസ്ഥലങ്ങളിലും റോഡരികിലും മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി 42 വാർഡുകളിലാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നത്.

നഗരസഭാ ഓഫീസിലെ കൺട്രോൾ റൂമും പ്രവർത്തരഹിതമായി. കൺട്രോൾ റൂമിൽ നാല് എൽ.ഇ.ഡി സ്ക്രീനുകളും തയ്യാറാക്കിയിരുന്നു. മുമ്പ് വാങ്ങിയ രണ്ട് മൊബൈൽക്യാമറകൾ വാങ്ങിയതുപോലും ഉപയോഗിക്കാൻ കഴിയാതെ ഇരിക്കുമ്പോഴാണ് വീണ്ടും ലക്ഷങ്ങൾ ചെലവാക്കി 42വാർഡിലും സി.സി ടിവി ക്യാമറകൾ സ്ഥാപിച്ചത്. ക്യാമറയുടെ സഹായത്തോടെ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞതുമില്ല.

വ്യാപകമായ രീതിയിൽ മാലിന്യം വലിച്ചെറിയുന്ന എൻ.എ.ഡി, എച്ച്.എം.ടി, സീപോർട്ട് എയർപോർട്ട് റോഡുകളിൽ ക്യാമറ സ്ഥാപിച്ചതുമില്ല. ഇവിടെ മാലിന്യനിക്ഷേപം രൂക്ഷമാണ്.