പള്ളുരുത്തി: ഇടക്കൊച്ചി 2481-ാം നമ്പർ ശാഖയുടെയും കണ്ണങ്ങാട്ട് ദേവസ്വത്തിന്റെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ഗുരുദേജയന്തി ആഘോഷിച്ചു. കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നാരംഭിച്ച ചതയദിന ഘോഷയാത്ര യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ ഇ.വി. സത്യൻ ചതയദിനസന്ദേശം നൽകി. ഇടക്കൊച്ചി ശ്രീനാരായണ ഗുരുമണ്ഡപത്തിൽ എത്തിച്ചേർന്ന ഘോഷയാത്രയ്ക്കുശേഷം ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം, സുധാ ഷിബുവിന്റെ പ്രഭാഷണം, വിശിഷ്ട വ്യക്തികളെയും വിദ്യാർത്ഥികളെയും ആദരിക്കൽ എന്നിവ നടത്തി. പിറന്നാൾ സദ്യയുമുണ്ടായിരുന്നു. ശാഖാ പ്രസിഡന്റ് സി.പി. മുകേഷ്, സെക്രട്ടറി വി.എൽ. ബാബു എന്നിവർ നേതൃത്വം നൽകി .