പള്ളുരുത്തി: ഇടക്കൊച്ചി പഷ്ണിത്തോട് സെന്റ് ജോസഫ് ചാപ്പലിൽ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ 12, 13, 14 തീയതികളിൽ നടക്കും. ഫാ. റാഫി കൂട്ടുങ്കൽ പതാക ഉയർത്തും. കർമ്മങ്ങളിൽ ഫാ. ഗ്ലാഡ്‌വിൻ മാളിയേക്കൽ, ഫാ. ജോസഫ് കാളിപ്പറമ്പിൽ, ഫാ. മിൽട്ടൺ കളപ്പുരക്കൽ, ഫാ. ഡിറ്റോ കൂളാ എന്നിവർ പങ്കെടുക്കും. പെരുന്നാൾ സമാപനമായ ഞായറാഴ്ച വൈകിട്ട് 4.30ന് ഫാ. ഡാനി പടിപറമ്പിൽ മുഖ്യകാർമികനാകുന്ന സമൂഹബലിയിൽ ഫാ. ഫാബിൻ ചക്കാലക്കൽ വചനപ്രഘോഷണം നടത്തും. തുടർന്ന് ഇടവക പള്ളിയിലേക്ക് പ്രദക്ഷിണം. ഫാ. റാഫി കൂട്ടുങ്കൽ, ഫാ. വർഗീസ് റോഷൻ എന്നിവർ കാർമ്മികത്വം വഹിക്കും.