
ആലുവ: മുപ്പത്തടം ചന്ദ്രശേഖരപുരം ശിവക്ഷേത്ര ജീർണ്ണോ ധാരണത്തോടനുബന്ധിച്ചുള്ള അർണ്ണ വൃക്ഷത്തിൽ തൈലാധിവാസം നടത്തി. ക്ഷേത്രം തന്ത്രികളായ കുന്നംപറമ്പത്ത് പരമേശ്വരൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് നൂറുകണക്കിനു ഭക്തജനങ്ങൾ വഴിപാടായി ഔഷധ കൂട്ടു ചേർത്ത 900 കി.ഗ്രാം ശുദ്ധമായ എള്ളെണ്ണെ പുതിയ കൊടിമരത്തോണിയിലായി നിറച്ചത്. എണ്ണത്തോണിയിൽ ഇനിയുള്ള ഒൻപതു മാസവും ഒൻപതു ദിവസവും കൊടിമരം മുങ്ങിക്കിടന്നതിനുശേഷം മാത്രമേ പുറത്തെടുക്കുകയുള്ളൂ. മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി അനഘാമൃതാനന്ദ പുരി മുഖ്യാതിഥിയായിരുന്നു. തുടർന്ന് അനുഗ്രഹ പ്രഭാഷണവും നടന്നു.