a-m-ali-karumalloor

പറവൂർ: ദീർഘനാൾ കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായി തിരഞ്ഞെടുത്ത എ.എം. അലി, ശ്രീലത ലാലു എന്നിവരെ കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേർന്ന് ആദരിച്ചു. ഇരുപത്തിയഞ്ച് വർഷം തുടർച്ചയായി പഞ്ചായത്ത് അംഗമാണ് എം.എം. അലി. പഞ്ചായത്തിലെ നാല് വാർഡുകളിൽ മത്സരിച്ചാണ് തുടർച്ചയായി വിജയിച്ചത്. മുൻ പഞ്ചായത്ത് പ്രസിഡന്റായ ശ്രീലത ലാലു ഇരുപത് വർഷം തുടർച്ചായി സ്വന്തം വാർഡിൽ നിന്ന് നാല് തവണ വിജയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ കെ.എസ്. മോഹൻകുമാർ, ടി.എ. മുജീബ്, ഇ.എം. അബ്ദുൾ സലാം, ജോർജ് മേനാച്ചേരി, ടി.കെ. അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു.