drama
ഏകപാത്ര നാടക മത്സരം

മരട്: പൂജ കലാ സാംസ്‌കാരിക വേദിയുടെ ഏകപാത്ര നാടക മത്സരം 13ന് വൈകിട്ട് 6ന് പേട്ട മെട്രോ സ്റ്റേഷന് സമീപത്തെ പൂജ ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 5ന് ഫാ. സിബു ഇരിമ്പിനിക്കൽ ഉദ്ഘാടനം ചെയ്യും. രാജീവ് ആലുങ്കൽ സംബന്ധിക്കും. ആർട്ടിസ്റ്റ് സുജാതൻ, കെ.എം.ധർമൻ, ഡി. മൂക്കൻ, കെ.പി.എ.സി ബീയാട്രിക്സ് എന്നിവരെ ആദിരിക്കും. നാടക പ്രവർത്തകരുടെ തലമുറ സംഗമവും ഉണ്ടാകും. 250 പേർക്ക് കലാപരിപാടികൾ സ്വദിക്കാനാകും വിധമുള്ള സ്ഥിരം ഓഡിറ്റോറിയമാണ് മെട്രോ സ്റ്റേഷനു സമീപം പൂജ കലാ സാംസ്കാരിക വേദി തയാറാക്കിയിട്ടുള്ളത്. ഒരു വർഷം നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ചെയർമാൻ പൂജ ആന്റണി മാത്യു, ഡയറക്ടർ പയ്യന്നൂർ മുരളി, നാടകകൃത്ത് ഏറ്റുമാനൂർ സുരഭില ബാബു, ഷേർളി ആന്റണി, വി.പി. ചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.