കൊച്ചി: സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 'അമേരിക്കൻ പ്രതികാര ചുങ്കവും കേരളം നേരിടുന്ന പ്രത്യാഘാതങ്ങളും" എന്ന വിഷയത്തിൽ 29ന് രാവിലെ 10മുതൽ എറണാകുളം ടൗൺഹാളിൽ സെമിനാർ സംഘടിപ്പിക്കും. അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി വിജു വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ചെയർമാനും ജില്ലാ കൺവീനർ പി.ആർ. മുരളീധരൻ ജനറൽ കൺവീനറുമായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. യോഗം കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. അലി അക്ബർ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ്, ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ, ആനത്തലവട്ടം അനന്ദൻ പഠന ഗവേഷണകേന്ദ്രം സെക്രട്ടറി ജെ. സത്യരാജൻ, എം.ജി. അജി എന്നിവർ സംസാരിച്ചു.