പള്ളിക്കര : പെരിങ്ങാലയിലും പരിസര പ്രദേശങ്ങളിലും മോഷണം പെരുകുന്നതായി പരാതി. തിങ്കളാഴ്ച്ച ഉച്ചയോടെ പെരിങ്ങാലക്കാവ് ഭഗതി ക്ഷേത്രത്തിൽ നിന്ന് മൂന്ന് വിളക്കുകളും അഞ്ച് നിവേദ്യപാത്രങ്ങളും മോഷണം പോയി. പൂജാരി വൈകിട്ട് പൂജയ്ക്ക് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അമ്പലമേട് പൊലീസിൽ പരാതി നൽകി. വീട് നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വയറുകളും പൈപ്പുകളും കേബിളുകളും വ്യാപകമായി മോഷണം പോകുന്നതായും പരാതിയുണ്ട്.