പെരുമ്പാവൂർ: നാരായണ സ്മൃതിയുടെ പഠന സംഗമം. തോട്ടുവാ മംഗള ഭാരതി ആശ്രമത്തിൽ 13 - ന് നടക്കും. രാവിലെ 9. 30 ന് ഹോമം പ്രവചനം എന്നിവയ്ക്ക് ശേഷം നടക്കുന്ന പഠന സംഗമത്തിൽ കേന്ദ്ര ഡിഫൻസ് മന്ത്രാലയം ഡയറക്ടർ ഡോ. എം വി നടേശൻ നാരായണ സ്മൃതിയുടെ നാലാം സ്വർഗം പഠന ക്ലാസ് നയിക്കും. സ്വാമിനി ജ്യോതിർമയി ഭാരതി, സ്വാമിനി ത്യാഗീശ്വരി ഭാരതി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ഗുരുകുലം സ്റ്റഡി സർക്കിൾ സംസ്ഥാന കോ - ഓർഡിനേറ്റർ എം.എസ്. സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പഠന സംഗമത്തിൽ വൈദ്യ അനിൽകുമാർ, കെ.പി. ലീലാമണി, ഇന്ദ്രസേനൻ ചാലക്കുടി, സി.എസ്. പ്രതീഷ്, കരീപ്ര രാജേന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും