പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം ഇരിങ്ങോൾ ശാഖയിൽ സംഘടിപ്പിച്ച ജയന്തി ദിനാഘോഷത്തിൽ ശാഖാ പ്രസിഡന്റ്‌എം. വസന്തൻ അദ്ധ്യക്ഷനായി. സമ്മേളനം പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഡിഫൻസ് മന്ത്രാലയം ഡയറക്ടർ ഡോ. എം.വി. നടേശൻ മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ അനിത പ്രകാശ് വിദ്യാഭ്യാസ അവാർഡ് വിതരണവും വനിത സംഘം പ്രസിഡന്റ്‌ ഓമന സുബ്രമഹ് ണ്യൻ സമ്മാനദാനവും നിർവ്വഹിച്ചു. ശാഖ സെക്രട്ടറി കെ.എൻ. മോഹനൻ, വൈസ് പ്രസിഡന്റ്‌ ജിനിൽ സി.വി., യൂണിൽ കമ്മിറ്റി അംഗം ബോസ് ഞാറ്റുംപറമ്പിൽ, വനിതാ സംഘം സെക്രട്ടറി ഉഷ ബാലൻ, കുടുംബ യൂണിറ്റ് കൺവീനർമാരായ ടി.കെ. ശിവരാജൻ, മുരളി കെ.എ., ബീന രാജൻ, ജനറൽ കൺവീനർ രാജേഷ് കെ. എന്നിവർ സംസാരിച്ചു.