പെരുമ്പാവൂർ: പെരുമ്പാവൂർ ഉപജില്ല സ്കൂൾ കലോത്സവം ഒക്ടോബർ 7 മുതൽ 10 വരെ വെങ്ങോല ശാലേം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കലോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവറലി, പഞ്ചായത്ത് പ്രസിഡന്റ് പി.പി. എൽദോസ്. ഫാ. ബിജു കാവാട്ട്. എ.ഇ.ഒ ബിജിമോൾ തുടങ്ങിയവർ സംസാരിച്ചു. 79 വിദ്യാലയങ്ങളിൽ നിന്നായി 6500 ഓളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. കലോത്സവ നടത്തിപ്പിനായി മന്ത്രി പി. രാജീവ്, ബെന്നി ബെഹ്നാൻ എം.പി, അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ എന്നിവർ രക്ഷാധികാരികളും പഞ്ചായത്ത് പ്രസിഡന്റ് പി.പി എൽദോസ് ചെയർമാനുമായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.