mla

നെടുമ്പാശേരി: ചെങ്ങമനാട് ഗവ: എൽ.പി സ്കൂളിൽ ദേശം അർജുന നാച്ചുറൽ ലിമിറ്റഡിന്റെ സ്പോൺസർഷിപ്പിൽ നിർമ്മിച്ച രണ്ട് ക്ളാസ് മുറികൾ അടങ്ങിയ കെട്ടിടം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അർജുന നാച്ചുറൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പി.ജെ. കുഞ്ഞച്ചൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയമുരളീധരൻ അദ്ധ്യക്ഷയായി. വൈസ്.പ്രസിഡന്റ് സി.എസ്. അസീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി ഗോപി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റെജീന നാസർ, ഇ.സി ഉണ്ണിക്കൃഷ്ണൻ, സെബ മുഹമ്മദലി, കെ.ഇ. നിഷ, ഭാവന രഞ്ജിത്, ലത ഗംഗാധരൻ, ഹെഡ്മിസ്ട്രസ് ആർ. രജനി, ഉമേഷ് ശിവൻ, അമ്പാടി, മുഹമ്മദലി ചെങ്ങമനാട്, അയിഷ ജന്നത്ത്, സി. ഇസ്മയിൽ, സി.ആർ. സുനന്ദ എന്നിവർ സംസാരിച്ചു.