bishop

കോതമംഗലം : പഴയ ആലുവ-മൂന്നാർ രാജപാത ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന ആവശ്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് മന്ത്രി പി.രാജീവിനോട് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കത്ത് അദേഹം മന്ത്രിക്ക് കൈമാറി. ബിഷപ്പ് ഹൗസിൽ ബിഷപ്പുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു മന്ത്രി.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണുക, അദ്ധ്യാപക നിയമനത്തിലെ അവ്യക്തത ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. കോതമംഗലത്ത് പൊതുചടങ്ങിനെത്തിയപ്പോഴാണ് മന്ത്രി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. ആന്റണി ജോൺ എം.എൽ.എ.യും സി.പി.എം.ഏരിയാ സെക്രട്ടറി കെ.എ.ജോയിയും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.