കളമശേരി: പൊലീസ് അതിക്രമങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരെ കളമശേരി ഈസ്റ്റ് - വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനു മുമ്പിൽ പ്രതിഷേധസായാഹ്ന സദസ് നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ജിന്റോ ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. എം. നജീബ് അദ്ധ്യക്ഷനായി. മധു പുറക്കാട്, ഷംസു തലക്കോട്ടിൽ, സീമ കണ്ണൻ, അഷ്കർ പനയപ്പള്ളി, എ.കെ. ബഷീർ, എം.എ. വഹാബ്, കെ. എം. പരീത് മുഹമ്മദ് കുഞ്ഞ് വെള്ളക്കല്‍ മുഹമ്മദ് കുഞ്ഞി ചവിട്ടിത്തറ , എൻ. ആർ. ചന്ദ്രൻ, അലി തയ്യത്ത്, അൻവർ കരീം, റസീഫ്, ചന്ദ്രിക പത്മനാഭൻ ശാരദാ ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.