school

മൂവാറ്റുപുഴ : മൂവാറ്റുപുഴ ഉപജില്ല വിദ്യാരംഗം സർഗോത്സവം കെ.എം എൽ.പി സ്കൂളിൽ നഗരസഭാ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ ജോസ് കുര്യാക്കോസ്

ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ എ.ഇ.ഒ ജയശ്രീ വി .ടി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ നെജിലാ ഷാജി സാഹിത്യ സെമിനാറിലെ വിജയികൾക്കുള്ള അവാർഡ് വിതരണം ചെയ്തു. സ്കൂൾ മാനേജർ വി.കെ അബ്ദുൽസലാം പി.ടി.എ പ്രസിഡന്റ് ഷിയാസ് പി.എസ്., വിദ്യാരംഗം കൺവീനർ ഭാഗ്യലക്ഷ്മി ടി.എസ്., ഹെഡ്മാസ്റ്റർ എം.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.