esther-fcc-82

മൂവാറ്റുപുഴ: എഫ്.സി.സി വിമലഗിരി ഭവനാംഗം സിസ്റ്റർ എസ്‌തേർ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) മഠം വക സെമിത്തേരിയിൽ. വാഴക്കുളം തിരുതാളിൽ പരേതരായ മത്തായി - മറിയം ദമ്പതികളുടെ മകളാണ്. വിമല പ്രോവിൻസ് സെക്രട്ടറി, നോവിസ് മിസ്ട്രസ് ആസ്പിരൻസ്, ജൂനിയർ മിസ്ട്രസ്, അദ്ധ്യാപിക, സൺഡേ സ്‌കൂൾ അദ്ധ്യാപിക എന്നീ നിലകളിലും അങ്കമാലി, കാരിക്കാമുറി, കിടങ്ങൂർ, പൈങ്ങോട്ടൂർ, പള്ളിക്കാമുറി, കരിമണ്ണൂർ, നിർമല ഭവൻ, വാഴപ്പിള്ളി എന്നീ ഭവനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.