ആലുവ: അദ്വൈതാശ്രമത്തിന്റെയും ശിവഗിരി വിദ്യാനികേതൻ സ്കൂൾ മതിലിലും സ്ഥാപിച്ച ബോർഡും കൊടികളും നഗരസഭാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നശിപ്പിച്ചത് പ്രതിഷേധാർഹമാണെന്ന് സി.പി.എം ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ പറഞ്ഞു. പൊതുസ്ഥലത്ത് പരസ്യങ്ങളും പ്രചാരണങ്ങളും നിരോധിച്ചതിന്റെ മറവിൽ അദ്വൈതാശ്രമം വളപ്പിൽ അതിക്രമം കാട്ടിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉദയകുമാർ ആവശ്യപ്പെട്ടു..