ആലുവ: അദ്വൈതാശ്രമം മതിലിൽ സ്ഥാപിച്ചിരുന്ന പീതപതാകയും ബോർഡും നീക്കിയ നഗരസഭാ ഉദ്യോഗസ്ഥരുടെ നടപടി വകതിരിവില്ലാത്തതായി പോയെന്ന് ചെയർമാൻ എം.ഒ. ജോൺ 'കേരളകൗമുദി'യോട് പറഞ്ഞു. ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. അഴിച്ചെടുത്ത കൊടികളെല്ലാം തിരിച്ച് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.