മട്ടാഞ്ചേരി: കൊച്ചിൻ കളക്ടീവിന്റെ ആഭിമുഖ്യത്തിൽ ജെറി അമൽദേവിനെ ആദരിച്ചു. കെ. ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ജെ. സോഹൻ അദ്ധ്യക്ഷനായി. കെ.ജെ. ആന്റണി, ഷീബാലാൽ, ഇഗ്‌നേഷ്യസ്, സ്റ്റീഫൻ റോബർട്ട്, ഡോ. മിനി പ്രിയ, ജോസഫ് ഡിസൂസ എന്നിവർ സംസാരിച്ചു. ജെറി അമൽദേവ് ഈണമിട്ട ഗാനങ്ങൾ വേദിയിൽ ആലപിച്ചു. വിവിധ സംഘടനകളും വ്യക്തികളും ജെറി അമൽദേവിനെ ആദരിച്ചു.