കൊച്ചി: പൊലീസ് മർദ്ദനങ്ങൾക്കെതിരെ സ്റ്റേഷനുകൾക്ക് മുമ്പിൽ കോൺഗ്രസ് ധർണകൾ നടത്തി. മുഖ്യമന്ത്രി മൗനം അവസാനിപ്പിക്കുക, കുന്നംകുളം സ്റ്റേഷനിൽ സുജിത്തിനെ ആക്രമിച്ച പൊലീസുകാരെ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ സംഘടിപ്പിച്ചത്.
ജില്ലാതല ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി കുറുപ്പുംപടിയിൽ നിർവഹിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പള്ളുരുത്തിയിലും എം.എൽ.എമാരായ കെ. ബാബു. തൃപ്പൂണിത്തുറയിലും അൻവർ സാദത്ത് ആലുവ ഈസ്റ്റിലും റോജി എം. ജോൺ അങ്കമാലിയിലും മാത്യു കുഴൽനാടൻ മൂവാറ്റുപുഴയിലും ടി.ജെ. വിനോദ് തേവരയിലും ഉമ തോമസ് തൃക്കാക്കരയിലും എൽദോസ് കുന്നപ്പിള്ളി കോടനാട്ടും ഉദ്ഘാടനം ചെയ്തു.
നേതാക്കളായ ദീപ്തി മേരി വർഗീസ്, വി.പി. സജീന്ദ്രൻ, റോയ് കെ. പൗലോസ്, വി.ജെ. പൗലോസ്, കെ.പി. ധനപാലൻ, അജയ് തറയിൽ, അബ്ദുൾ മുത്തലിബ്, എസ്. അശോകൻ, ജിന്റോ ജോൺ, എം.ആർ. അഭിലാഷ്, ടോണി ചമ്മിണി, ഐ.കെ. രാജു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ധർണ ഉദ്ഘാടനം ചെയ്തു.