കാക്കനാട്: സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും മുന്നോടിയായി മോട്ടോർ വാഹനവകുപ്പും പൊലീസും സംയുക്തമായി ഇടപ്പള്ളി, കളമശേരി, വൈറ്റില, തൈക്കൂടം, കലൂർ, ഹൈക്കോർട്ട് ജംഗ്ഷൻ, മേനക എന്നിവിടങ്ങളിൽ പരിശോധന നടത്തി. നിരവധി ബസുകളുടെ ക്രമക്കേടുകൾ കണ്ടെത്തി. 18 ബസുകൾക്കെതിരെ നടപടിയെടുത്തു. പല വാഹനങ്ങളിലും ഫെയർചാർട്ടുകളും പ്രദർശിപ്പിച്ചിരുന്നില്ലെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി. വിജേഷ് പറഞ്ഞു.