മൂവാറ്റുപുഴ: അസാപ് കേരളയും ആയുർവേദ പ്രമോഷൻ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ആയുർവേദ തെറാപ്പി കോഴ്സിന്റെ പുതിയ ബാച്ച് മൂവാറ്റുപുഴ സംവർത്തിക ആയുർവേദ ആശുപത്രിയിൽ തുടങ്ങുന്നു. കോഴ്സിന്റെ ഭാഗമായി പ്രമുഖ ആയുർവേദ ആശുപത്രികളിൽ മൂന്ന് മാസത്തെ ഇന്റേൺഷിപ്പും ലഭിക്കും. വെൽനസ് പ്രൊഫഷണലുകൾക്കും തെറാപ്പിസ്റ്റുകൾക്കും പുറമെ ആരോഗ്യ സംരക്ഷണത്തിൽ താത്പര്യമുള്ള പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 18 മുതൽ 30 വയസുവരെയുള്ള ഉദ്യോഗാർത്ഥികൾക്ക് പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 15. ഫോൺ: 9495999655