മൂവാറ്രുപുഴ: ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ മൂവാറ്റുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണാഘോഷവും കുടുംബ സംഗമവും നാളെ രാവിലെ 9.30ന് ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്ര സന്നിധിയിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. കൗൺസിൽ പ്രസിഡന്റ് ഡോ. കെ.കെ. രാജൻ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ ഓണസന്ദേശം നൽകും. കൗൺസിൽ സെക്രട്ടറി എം.എസ്. ഷാജി, മെമ്പർമാരായ ടി.വി. മോഹനൻ, എം.ആർ. വിശ്വഭംരൻ, എം.എൻ. പരമേശ്വരൻ, എ. ഗോപിനാഥ്, എ.എം. ഓമനകുട്ടൻ, എം.കെ. ഇന്ദിര, പി.വി. ശശീന്ദ്രൻ, വി.എസ്. സുരേഷ് എന്നിവർ സംസാരിക്കും. കലാപരിപാടികൾ അരങ്ങേറും