കൊച്ചി: ആലുവ അദ്വൈതാശ്രമത്തിൽ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് സ്ഥാപിച്ച കൊടി തോരണങ്ങൾ മുനിസിപ്പാലിറ്റി പൊളിച്ചുനീക്കി ഗുരുദേവനോട് അനാദരവ് കാണിച്ചതിൽ ശ്രീനാരായണ സാംസ്‌കാരിക സമിതി പ്രതിഷേധിച്ചു.
ആലുവയിൽ നടന്ന പ്രതിഷേധത്തിൽ സംസ്ഥാന സമിതി അംഗം കെ.കെ. പീതാംബരൻ, ജില്ലാ ട്രഷറർ വി.എസ്. സുരേഷ്, കെ.കെ. നാരായണൻ, സി.എൻ. ചന്ദ്ര, പുഷ്പ ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.