അങ്കമാലി: അഖില മലങ്കര മർത്തമറിയം വനിതാസമാജം അങ്കമാലി മേഖലാ കലോത്സവം പൂതംകുറ്റി സെന്റ് മേരീസ് പള്ളിയിൽ മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ അന്തിമോസ് ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് പള്ളിയ്ക്കൽ അദ്ധ്യക്ഷനായി. വനിതാസമാജം അഖില മലങ്കര ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശുഭ ജോസഫിനെ അനുമോദിച്ചു. ഫാ. കെ.ടി. യാക്കോബ്, പി.വി. ജേക്കബ്, ടി.എം. വർഗീസ്, മോളി മാത്തുക്കുട്ടി, മീന തോമസ്, ബീന ജോയി, റൂബി ഷിബു, ലില്ലി സംജൻ, ടെസി വർഗീസ്, കെ.ടി. ഷാജി, എൽദോ ഏല്യാസ്, ടി.എം. യാക്കോബ്, പി.വി. എൽദോ എന്നിവർ പ്രസംഗിച്ചു.