dance-csa
ത്രിഭംഗി ദേശീയ നൃത്തോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് നർത്തകി ചിത്ര സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: കേരള സംഗീത നാടക അക്കാഡമിയുടെ നേതൃത്വത്തിൽ അങ്കമാലി സി.എസ്.എയുടെ സഹകരണത്തോടെ 19, 20, 21 തീയതികളിൽ നടത്തുന്ന ത്രിഭംഗി - ദേശീയ നൃത്തോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് ഫെസ്റ്റിവൽ മദ്ധ്യമേഖല ഡയറക്ടറും നർത്തകിയുമായ ചിത്ര സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു. സി.എസ്.എ.വൈസ് പ്രസിഡന്റ് എം.പി. രാജൻ അദ്ധ്യക്ഷനായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ക്ലാസിക്കൽ നൃത്തങ്ങളും സെമിനാറുകളും ത്രിഭംഗിയിൽ അവതരിക്കപ്പെടും. ഫെസ്റ്റിവൽ അസി. ഡയറക്ടർ ദീപ കർത്ത, സി.എസ്.എ വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബു, ജനറൽ സെക്രട്ടറി ടോണി പറമ്പി, ട്രഷറർ കെ.എൻ. വിഷ്ണു മാസ്റ്റർ എന്നിവർ സംസാരിച്ചു.