കാലടി: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ സംഘടിപ്പിക്കുന്ന അഖില കേരളാ വായനാ മത്സരം താലൂക്ക് തലം ശനിയാഴ്ച രാവിലെ 9 മണിക്ക് ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഹൈസ്കൂൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ നിർദ്ദിഷ്ട രേഖകൾ സഹിതം മത്സരത്തിന് എത്തിച്ചേരണമെന്ന് താലൂക്ക് സെക്രട്ടറി വി.കെ. ഷാജി അറിയിച്ചു. ഫോൺ: 9446823592