fishries

മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'പൊതു കുളങ്ങളിൽ മാലിന്യ നിർമ്മാർജനം' പദ്ധതിയുടെ ഭാഗമായി ഗ്രാസ് കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വാളകം ഗ്രാമപഞ്ചായത്തിലെ ഓലിക്കോട്ട് ചിറയിലും മണലിക്കുഴി ചിറയിലും, പായിപ്ര ഗ്രാമപഞ്ചായത്തിലെ തൃക്കളത്തൂർ ചിറയിലുമാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
ഓലിക്കോട്ട് ചിറയിലും മണലിക്കുഴി ചിറയിലും നടന്ന മത്സ്യവിത്ത് നിക്ഷേപം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷാന്റി എബ്രഹാം ഉദ്ഘാടനം ചെയ്തു. വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മോൾസി എൽദോസ്, വാർഡ് മെമ്പർമാർ, മത്സ്യഭവൻ പ്രോജക്ട് കോർഡിനേറ്റർ തുടങ്ങിയവർ പങ്കെടുത്തു.
മാലിന്യ നിർമ്മാർജന പദ്ധതി
പൊതു കുളങ്ങളിൽ സ്വാഭാവികമായി കാണുന്ന പായലും മറ്റ് സൂക്ഷ്മജീവികളും വളർന്ന് വെള്ളം മലിനമാകുന്ന അവസ്ഥയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാസ് കാർപ്പ് മത്സ്യങ്ങൾ ഇവയെ ഭക്ഷിച്ചു വളരുന്നതിലൂടെ കുളങ്ങൾ വൃത്തിയാകുകയും മത്സ്യസമ്പത്ത് വർദ്ധിക്കുകയും ചെയ്യും. ഇത് പഞ്ചായത്തിനും നാട്ടുകാർക്കും ആദായകരമായ മത്സ്യകൃഷി രീതിയായി മാറുമെന്നാണ് പ്രതീക്ഷ