tvs

കൊച്ചി: ടി.വി.എസ് മോട്ടോർ കമ്പനിയുടെ (ടി.വി.എസ്.എം) ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർ സ്‌പോർട്ട് സ്‌കൂട്ടറായ ടി.വി.എസ് എൻടോർക് 150 വിപണിയിലെത്തി. സ്‌കൂട്ടറിന് 149.7സി.സി റേസ് ട്യൂൺ ചെയ്ത എൻജിനാണ് കരുത്ത് പകരുന്നത്.

അലക്‌സ, സ്മാർട്ട് വാച്ച് എന്നിവയുമായുള്ള സംയോജനവും ലൈവ് ട്രാക്കിംഗ്, നാവിഗേഷൻ, ഒ.ടി.എ അപ്‌ഡേറ്റുകൾ എന്നിവയുൾപ്പെടെ 50ലധികം സ്മാർട്ട് ഫീച്ചറുകളുള്ള ഹൈറെസല്യൂഷൻ ടി.എഫ്.ടി ക്ലസ്റ്ററും ഏറ്റവും നൂതനമായ സ്‌കൂട്ടറാക്കി എൻടോർക് 150നെ മാറ്റുന്നതായി ടി.വി.എസ് അറിയിച്ചു.

സവിശേഷതകൾ

ഹൈറെസല്യൂഷൻ ടി.എഫ്.ടി ക്ലസ്റ്ററും ടി.വി.എസ് സ്മാർട്ട്കണക്ടറും ഉൾക്കൊള്ളുന്ന എൻടോർക് 150, അലക്‌സ ആൻഡ് സ്മാർട്ട് വാച്ച് ഇന്റഗ്രേഷൻ, ടേൺബൈടേൺ നാവിഗേഷൻ, വെഹിക്കിൾ ട്രാക്കിംഗ്, അവസാനമായി പാർക്ക് ചെയ്ത സ്ഥലം, കോൾ, മെസേജ്, സോഷ്യൽ മീഡിയ അലേർട്ടുകൾ, റൈഡ് മോഡുകൾ, ഒ.ടി.എ അപ്‌ഡേറ്റുകൾ, കസ്റ്റം വിഡ്‌ജെറ്റുകൾ എന്നിവയുൾപ്പെടെ 50ലധികം ഫീച്ചറുകൾ നൽകുന്നു. ഫോർവേ നാവിഗേഷൻ സ്വിച്ചും ഇന്റഗ്രേറ്റഡ് ടെലിമാറ്റിക്‌സുമുള്ള അഡാപ്‌ടീവ് ടി.എഫ്.ടി ഡിസ്‌പ്ലേ എൻടോർക് 150യെ നൂതനമായ സ്‌കൂട്ടർ ഇന്റർഫേസാക്കി മാറ്റുന്നു. ടി.വി.എസ് എൻടോർക് 150 രണ്ട് വേരിയൻറുകളിൽ ലഭ്യമാകും

വില

എക്‌സ്‌ഷോറൂം വില 1,19,000 രൂപ മുതൽ