ചോറ്റാനിക്കര: യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ അകാരണമായി മൃഗീയമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് ചോറ്റാനിക്കര, തിരുവാങ്കുളം മണ്ഡലം കോൺ ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചോറ്റാനിക്കര പോലീസ് സ്റ്റേഷന് മുന്നിൽ ധർണനടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. റീസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ് എൻ.ആർ. ജയകുമാർ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി സി.എ. ഷാജി മുഖ്യപ്രഭാഷണം നടത്തി. തിരുവാങ്കുളം മണ്ഡലം പ്രസിഡന്റ് കെ.വി. സാജു, എ.ജെ.ജോർജ്, ഏലിയാസ് മത്തായി എന്നിവർ സംസാരിച്ചു.