പറവൂർ: സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖില കേരളാ വായനോത്സവത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമുള്ള താലൂക്ക് തല മത്സരം നാളെ രാവിലെ 9.30ന് പറവൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ഹൈസ്കൂൾ വിഭാഗത്തിൽ 90 കുട്ടികളും മുതിർന്നവരുടെ വിഭാഗത്തിൽ 28 ഗ്രന്ഥശാലകളിൽ നിന്നായി 38 പേരും മത്സരത്തിൽ പങ്കെടുക്കും. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ തുടങ്ങും. ഹാൾ ടിക്കറ്റുമായി മത്സരാർത്ഥികൾ കൃത്യസമയത്ത് എത്തണമെന്ന് താലൂക്ക് ലൈബ്രറി സെക്രട്ടറി അറിയിച്ചു.