തെക്കൻപറവൂർ: ശ്രീനാരായണപുരം വേണുഗോപാല ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച വെളുപ്പിന് 5.30ന് ഗണപതിഹോമം, 6.30ന് ഉഷ: പൂജ, 8ന് പന്തീരടിപൂജ, 8.30ന് കളഭംപൂജ, 11ന് കളഭം എഴുന്നള്ളിപ്പ് തുടർന്ന് മഹാ കളഭാഭിഷേകം, 11.30ന് ഉച്ചപ്പൂജ, 12.30ന് പ്രസാദംഊട്ട്, വൈകിട്ട് 4.30ന് തെക്കൻപറവൂർ ചക്കത്തുകാട് ശ്രീധർമ്മശാസ്താപുരം ഭദ്രകാളി ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന മഹാശോഭായാത്ര 6ന് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. 6.30ന് ദീപാരാധന.