കാലടി: സി.പി.എം മറ്റൂർ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും കാലടി പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന കെ.ജി. സുരേഷിനെ
അനുസ്മരിച്ചു. വട്ടപ്പറമ്പിൽ ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറി കെ.പി. റജീഷ് അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം പി.കെ . കുഞ്ഞപ്പൻ അദ്ധ്യക്ഷനായി. എം.കെ. കുഞ്ചു, ലോക്കൽ സെക്രട്ടറി ബേബി കാക്കശേരി, എം.ടി. വർഗീസ്, പി.എൻ. അനിൽകുമാർ, എം.കെ. അനൂപ്, എം.എൻ. ദീലീപ് എന്നിവർ സംസാരിച്ചു.