കൊച്ചി: വൈറ്റില പൊന്നുരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രത്തിൽ 14ന് ശ്രീകൃഷ്ണജയന്തി വിപുലമായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 5.30ന് ഗണപതിഹോമം, 5.45ന് ഉഷ:പൂജ, 8ന് പന്തീരടിപൂജ, ശ്രീഭൂതബലി, ഉച്ചപ്പൂജ, 12ന് ഭഗവാന്റെ പിറന്നാൾസദ്യ, വൈകിട്ട് 4ന് ശോഭായാത്ര, തുടർന്ന് ക്ഷേത്രാങ്കണത്തിൽ ഉറിയടി, നൃത്തം, വൈകിട്ട് 6.15ന് ദീപാരാധന, 7.15ന് ഭക്തിഗാനമേള, രാത്രി 12ന് അവതാരപൂജ എന്നിവയാണ് ചടങ്ങുകൾ.