പറവൂർ: മുൻ എം.പി കെ.പി. ധനപാലന്റെ മകൻ കെ.ഡി. ബ്രിജിത്തിന്റെ ഒന്നാംചരമ വാർഷികദിനത്തിൽ ബ്രിജിത്ത് മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനവും മെഡിക്കൽ ക്യാമ്പും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ അദ്ധ്യക്ഷയായി. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഡയറക്ടർ ബോർഡ് അംഗം അബ്ദുൽ മുത്തലീഫ്, മിൽമ ചെയർമാൻ വത്സലൻപിള്ള, എസ്.എൻ.ഡി.പി യോഗം പറവൂർ ടൗൺ ശാഖാ പ്രസിഡന്റ് ഇ.പി. ശശിധരൻ, എം.ടി. ജയൻ, എം.ജെ. രാജു, കെ.ജെ. ഷൈൻ, അനു വട്ടത്തറ, എം.എസ്. റജി, ഡെന്നി തോമസ്, സി.എസ്. സജിത, ഗീതാ ബാബു, ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. അശോക് കരിപ്പായി, സെക്രട്ടറി ലൈജു ജോസഫ്, ഡോ. നിതീഷ്, കെ.എ. റിബിൻ എന്നിവർ സംസാരിച്ചു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ നടന്ന മെഡിക്കൽ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.