കളമശേരി: ദേശീയ പിന്നാക്കവിഭാഗ കമ്മീഷനും ഫാക്ട് ഉദ്യോഗസ്ഥരുമായി ചർച്ചനടത്തിയപ്പോൾ ഫാക്ടിലെ ഒ.ബി.സി ഫോറം ഭാരവാഹികളെ അറിയിക്കാതിരുന്നതിൽ ഫോറം പ്രതിഷേധിച്ചു. എട്ടുവർഷമായി ഫാക്ടിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഒ.ബി.സി ഫാറം. കമ്പനിവക കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നതും. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഭാരവാഹി ലിസ്റ്റും മാനേജുമെന്റിന് നൽകുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.