പറവൂർ: ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രം കോട്ടുവള്ളി ക്ലസ്റ്റർ രൂപീകരിച്ചു. പഠനകേന്ദ്രം ജനറൽ സെക്രട്ടറി കെ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പി.കെ. സോമൻ അദ്ധ്യക്ഷനായി. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി, കൈതാരം സഹകരണ ബാങ്ക് പ്രസിഡന്റ് എം.ബി. സ്യമന്തഭദ്രൻ, കെ.കെ. സതീശൻ, കെ.വി. രാജശേഖരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എസ്. ഷാജി (ചെയർമാൻ), എ.കെ. അജലകുമാരി (വൈസ് ചെയർപേഴ്സൺ), എ.കെ. രഞ്ജൻ (കൺവീനർ), ഹോച്മിൻ (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.