aw
കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥർക്കായി എം.എൽ.എ ഏർപ്പെടുത്തിയ എക്‌സലൻസ് അവാർഡ് കോലഞ്ചേരി എ.ഇ.ഒ ഓഫീസിലെ സീനിയർ സൂപ്രണ്ട് കെ നോബിക്ക് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ കൈമാറുന്നു

കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥർക്ക് എം.എൽ.എ ഏർപ്പെടുത്തിയ എക്‌സലൻസ് അവാർഡ് കോലഞ്ചേരി എ.ഇ.ഒ ഓഫീസിലെ സീനിയർ സൂപ്രണ്ട് കെ. നോബിക്ക് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ കൈമാറി. എ.ഇ.ഒ പി.ആർ. മേഖല അദ്ധ്യക്ഷയായി. ഹെഡ്മാസ്​റ്റേഴ്‌സ് ഫോറം സെക്രട്ടറി അനിയൻ പി. ജോൺ, പ്രസിഡന്റ് സന്തോഷ് പി. പ്രഭാകർ, പി.ഡബ്ല്യു.ഡി എൻജിനിയർ കെ.സി. സുമിത, സബ് ട്രഷറി ഓഫീസർ ടി.പി. അജികുമാർ, ഫുഡ് സേഫ്റ്റി ഓഫീസർ രേഷ്മ രത്‌നാകരൻ, മണ്ണ് സംരക്ഷണ വകുപ്പ് ഓഫീസർ എം.എസ്. സ്മിത എന്നിവർ സംസാരിച്ചു.